لَا أُقْسِمُ بِهَٰذَا الْبَلَدِ (1) ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു |
وَأَنتَ حِلٌّ بِهَٰذَا الْبَلَدِ (2) നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും |
وَوَالِدٍ وَمَا وَلَدَ (3) ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം |
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ (4) തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു |
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ (5) അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ |
يَقُولُ أَهْلَكْتُ مَالًا لُّبَدًا (6) അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന് |
أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ (7) അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന് |
أَلَمْ نَجْعَل لَّهُ عَيْنَيْنِ (8) അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ |
وَلِسَانًا وَشَفَتَيْنِ (9) ഒരു നാവും രണ്ടു ചുണ്ടുകളും |
وَهَدَيْنَاهُ النَّجْدَيْنِ (10) തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു |
فَلَا اقْتَحَمَ الْعَقَبَةَ (11) എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല |
وَمَا أَدْرَاكَ مَا الْعَقَبَةُ (12) ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ |
فَكُّ رَقَبَةٍ (13) ഒരു അടിമയെ മോചിപ്പിക്കുക |
أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ (14) അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക |
يَتِيمًا ذَا مَقْرَبَةٍ (15) കുടുംബബന്ധമുള്ള അനാഥയ്ക്ക് |
أَوْ مِسْكِينًا ذَا مَتْرَبَةٍ (16) അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന് |
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ (17) പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക |
أُولَٰئِكَ أَصْحَابُ الْمَيْمَنَةِ (18) അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍ |
وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ (19) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍ |
عَلَيْهِمْ نَارٌ مُّؤْصَدَةٌ (20) അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട് |