×

സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് 2:282 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:282) ayat 282 in Malayalam

2:282 Surah Al-Baqarah ayat 282 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 282 - البَقَرَة - Page - Juz 3

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا تَدَايَنتُم بِدَيۡنٍ إِلَىٰٓ أَجَلٖ مُّسَمّٗى فَٱكۡتُبُوهُۚ وَلۡيَكۡتُب بَّيۡنَكُمۡ كَاتِبُۢ بِٱلۡعَدۡلِۚ وَلَا يَأۡبَ كَاتِبٌ أَن يَكۡتُبَ كَمَا عَلَّمَهُ ٱللَّهُۚ فَلۡيَكۡتُبۡ وَلۡيُمۡلِلِ ٱلَّذِي عَلَيۡهِ ٱلۡحَقُّ وَلۡيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبۡخَسۡ مِنۡهُ شَيۡـٔٗاۚ فَإِن كَانَ ٱلَّذِي عَلَيۡهِ ٱلۡحَقُّ سَفِيهًا أَوۡ ضَعِيفًا أَوۡ لَا يَسۡتَطِيعُ أَن يُمِلَّ هُوَ فَلۡيُمۡلِلۡ وَلِيُّهُۥ بِٱلۡعَدۡلِۚ وَٱسۡتَشۡهِدُواْ شَهِيدَيۡنِ مِن رِّجَالِكُمۡۖ فَإِن لَّمۡ يَكُونَا رَجُلَيۡنِ فَرَجُلٞ وَٱمۡرَأَتَانِ مِمَّن تَرۡضَوۡنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحۡدَىٰهُمَا فَتُذَكِّرَ إِحۡدَىٰهُمَا ٱلۡأُخۡرَىٰۚ وَلَا يَأۡبَ ٱلشُّهَدَآءُ إِذَا مَا دُعُواْۚ وَلَا تَسۡـَٔمُوٓاْ أَن تَكۡتُبُوهُ صَغِيرًا أَوۡ كَبِيرًا إِلَىٰٓ أَجَلِهِۦۚ ذَٰلِكُمۡ أَقۡسَطُ عِندَ ٱللَّهِ وَأَقۡوَمُ لِلشَّهَٰدَةِ وَأَدۡنَىٰٓ أَلَّا تَرۡتَابُوٓاْ إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةٗ تُدِيرُونَهَا بَيۡنَكُمۡ فَلَيۡسَ عَلَيۡكُمۡ جُنَاحٌ أَلَّا تَكۡتُبُوهَاۗ وَأَشۡهِدُوٓاْ إِذَا تَبَايَعۡتُمۡۚ وَلَا يُضَآرَّ كَاتِبٞ وَلَا شَهِيدٞۚ وَإِن تَفۡعَلُواْ فَإِنَّهُۥ فُسُوقُۢ بِكُمۡۗ وَٱتَّقُواْ ٱللَّهَۖ وَيُعَلِّمُكُمُ ٱللَّهُۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ﴾
[البَقَرَة: 282]

സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്‌. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്‌. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്‌. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്‌. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا إذا تداينتم بدين إلى أجل مسمى فاكتبوه وليكتب بينكم, باللغة المالايا

﴿ياأيها الذين آمنوا إذا تداينتم بدين إلى أجل مسمى فاكتبوه وليكتب بينكم﴾ [البَقَرَة: 282]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, oru niscita avadhiveccu keant ninnal an'yean'yam valla katamitapatum natattiyal ninnal at eluti vekkentatan‌. oru eluttukaran ninnalkkitayil nitiyeate at rekhappetuttatte. oru eluttukaranum allahu avann pathippiccukeatutta prakaram elutan visam'matikkarut‌. avanat elutukayum, katabadhyatayullavan (elutenta vacakam) parannukeatukkukayum ceyyatte. tanreraksitavaya allahuve avan suksikkukayum (badhyatayil) avan yateannum kurav varuttatirikkukayum ceyyentatan‌. ini katabadhyatayulla al vivekamillattavanea, karyasesiyillattavanea, (vacakam) parannukeatukkan kalivillattavanea anenkil ayalute raksadhikari ayalkku venti nitipurvvam (vacakam) parannu keatukkentatan‌. ninnalil petta rantupurusanmare ninnal saksi nirttukayum ceyyuka. ini iruvarum purusanmarayillenkil ninnal istapetunna saksikalil ninn oru purusanum rant strikalum ayalum mati. avaril oruvalkk terr parriyal marraval avale ormippikkan venti. (teliv nalkan) vilikkappettal saksikal visam'matikkarut‌. itapat cerutayalum valutayalum atinre avadhi kanicc at rekhappetutti vekkan ninnal matikkarut‌. atan allahuvinkal erravum nitipurvvakamayatum, saksyattin kututal balam nalkunnatum, ninnalkk sansayam janikkatirikkan kututal anuyeajyamayittullatum. ennal ninnal an'yean'yam reakkamayi natattikkeantirikkunna kaccavata itapatukal itil ninnealivakunnu. ateluti vekkatirikkunnatil ninnalkk kurramilla. ennal ninnal krayavikrayam ceyyumpeal saksi nirttentatan‌. oru eluttukaranea saksiyea dreahikkappetan patilla. ninnalannane ceyyukayanenkil at ninnalute dhikkaramakunnu. ninnal allahuve suksikkuka. allahu ninnalkk pathippiccu tarikayakunnu. allahu et karyattepparriyum arivullavanakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, oru niścita avadhiveccu keāṇṭ niṅṅaḷ an'yēān'yaṁ valla kaṭamiṭapāṭuṁ naṭattiyāl niṅṅaḷ at eḻuti vekkēṇṭatāṇ‌. oru eḻuttukāran niṅṅaḷkkiṭayil nītiyēāṭe at rēkhappeṭuttaṭṭe. oru eḻuttukāranuṁ allāhu avann paṭhippiccukeāṭutta prakāraṁ eḻutān visam'matikkarut‌. avanat eḻutukayuṁ, kaṭabādhyatayuḷḷavan (eḻutēṇṭa vācakaṁ) paṟaññukeāṭukkukayuṁ ceyyaṭṭe. tanṟerakṣitāvāya allāhuve avan sūkṣikkukayuṁ (bādhyatayil) avan yāteānnuṁ kuṟav varuttātirikkukayuṁ ceyyēṇṭatāṇ‌. ini kaṭabādhyatayuḷḷa āḷ vivēkamillāttavanēā, kāryaśēṣiyillāttavanēā, (vācakaṁ) paṟaññukeāṭukkān kaḻivillāttavanēā āṇeṅkil ayāḷuṭe rakṣādhikāri ayāḷkku vēṇṭi nītipūrvvaṁ (vācakaṁ) paṟaññu keāṭukkēṇṭatāṇ‌. niṅṅaḷil peṭṭa raṇṭupuruṣanmāre niṅṅaḷ sākṣi nirttukayuṁ ceyyuka. ini iruvaruṁ puruṣanmārāyilleṅkil niṅṅaḷ iṣṭapeṭunna sākṣikaḷil ninn oru puruṣanuṁ raṇṭ strīkaḷuṁ āyāluṁ mati. avaril oruvaḷkk teṟṟ paṟṟiyāl maṟṟavaḷ avaḷe ōrmippikkān vēṇṭi. (teḷiv nalkān) viḷikkappeṭṭāl sākṣikaḷ visam'matikkarut‌. iṭapāṭ ceṟutāyāluṁ valutāyāluṁ atinṟe avadhi kāṇicc at rēkhappeṭutti vekkān niṅṅaḷ maṭikkarut‌. atāṇ allāhuviṅkal ēṟṟavuṁ nītipūrvvakamāyatuṁ, sākṣyattin kūṭutal balaṁ nalkunnatuṁ, niṅṅaḷkk sanśayaṁ janikkātirikkān kūṭutal anuyēājyamāyiṭṭuḷḷatuṁ. ennāl niṅṅaḷ an'yēān'yaṁ ṟeākkamāyi naṭattikkeāṇṭirikkunna kaccavaṭa iṭapāṭukaḷ itil ninneāḻivākunnu. ateḻuti vekkātirikkunnatil niṅṅaḷkk kuṟṟamilla. ennāl niṅṅaḷ krayavikrayaṁ ceyyumpēāḷ sākṣi nirttēṇṭatāṇ‌. oru eḻuttukāranēā sākṣiyēā drēāhikkappeṭān pāṭilla. niṅṅaḷaṅṅane ceyyukayāṇeṅkil at niṅṅaḷuṭe dhikkāramākunnu. niṅṅaḷ allāhuve sūkṣikkuka. allāhu niṅṅaḷkk paṭhippiccu tarikayākunnu. allāhu ēt kāryatteppaṟṟiyuṁ aṟivuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor

Muhammad Karakunnu And Vanidas Elayavoor
visvasiccavare, niscita avadhi nirnayicc ninnal ‎valla katamitapatum natattukayanenkil at ‎rekhappetuttivekkanam. elutunnayal ‎ninnalkkitayil at nitiyeate kuriccuvekkatte. ‎oreluttukaranum allahu avane pathippicca peale ‎elutan visam'matikkarut. ayalat ‎rekhappetuttukayum katabadhyatayullavan ‎parannukeatukkukayum venam. ayal allahuve ‎suksikkukayum tanre uttaravaditvattil vilca ‎varuttatirikkukayum ceyyatte. athava, katakkaran ‎mudhanea karyasesi kurannavanea ‎parannukeatukkan kalivillattavanea anenkil ‎ayalute raksitav ayalkkuventi ‎nitinisthamayi vacakam parannukeatukkanam. ‎ninnalile rantu purusanmare saksinirttanam. ‎athava, rantu purusanmarillenkil ninnalkkistamulla ‎oru purusanum rant stri yum ‎saksikalayuntavanam. avaril oruvalkk ‎pisakuparriyal marraval ormippikkananit. ‎saksikale viliccal avaratin visam'matikkarut. ‎itapat cerutayalum valutayalum atinre ‎avadhi niscayicc rekhappetuttan vimukhata ‎kanikkarut. atan allahuvinkal erram ‎nitinistham. saksyattin kututal ‎karuttunalkunnatum ninnalkk sansayam ‎teannatirikkan erram parriyatum atutanne. ennal ‎ninnal reakkamayi natattunna kaccavata ‎itapatukalkkitu badhakamalla. at ‎rekhappetuttatirikkunnatil terreannumilla. ennalum ‎ninnal keallakkeatukkakal natattumpeal ‎saksinirttanam. ateateappam eluttukaranea ‎saksiyea pidippikkappetarut. annane ninnal ‎ceyyunnuvenkil at adharmaman. ninnal ‎allahuve suksikkuka. allahu ninnalkkellam ‎visadamayi pathippiccutarikayan. allahu ella ‎karyannalum nannayariyunnavanatre. ‎
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niścita avadhi nirṇayicc niṅṅaḷ ‎valla kaṭamiṭapāṭuṁ naṭattukayāṇeṅkil at ‎rēkhappeṭuttivekkaṇaṁ. eḻutunnayāḷ ‎niṅṅaḷkkiṭayil at nītiyēāṭe kuṟiccuvekkaṭṭe. ‎oreḻuttukāranuṁ allāhu avane paṭhippicca pēāle ‎eḻutān visam'matikkarut. ayāḷat ‎rēkhappeṭuttukayuṁ kaṭabādhyatayuḷḷavan ‎paṟaññukeāṭukkukayuṁ vēṇaṁ. ayāḷ allāhuve ‎sūkṣikkukayuṁ tanṟe uttaravāditvattil vīḻca ‎varuttātirikkukayuṁ ceyyaṭṭe. athavā, kaṭakkāran ‎mūḍhanēā kāryaśēṣi kuṟaññavanēā ‎paṟaññukeāṭukkān kaḻivillāttavanēā āṇeṅkil ‎ayāḷuṭe rakṣitāv ayāḷkkuvēṇṭi ‎nītiniṣṭhamāyi vācakaṁ paṟaññukeāṭukkaṇaṁ. ‎niṅṅaḷile raṇṭu puruṣanmāre sākṣinirttaṇaṁ. ‎athavā, raṇṭu puruṣanmārilleṅkil niṅṅaḷkkiṣṭamuḷḷa ‎oru puruṣanuṁ raṇṭ strī yuṁ ‎sākṣikaḷāyuṇṭāvaṇaṁ. avaril oruvaḷkk ‎piśakupaṟṟiyāl maṟṟavaḷ ōrmippikkānāṇit. ‎sākṣikaḷe viḷiccāl avaratin visam'matikkarut. ‎iṭapāṭ ceṟutāyāluṁ valutāyāluṁ atinṟe ‎avadhi niścayicc rēkhappeṭuttān vimukhata ‎kāṇikkarut. atāṇ allāhuviṅkal ēṟṟaṁ ‎nītiniṣṭhaṁ. sākṣyattin kūṭutal ‎karuttunalkunnatuṁ niṅṅaḷkk sanśayaṁ ‎tēānnātirikkān ēṟṟaṁ paṟṟiyatuṁ atutanne. ennāl ‎niṅṅaḷ ṟeākkamāyi naṭattunna kaccavaṭa ‎iṭapāṭukaḷkkitu bādhakamalla. at ‎rēkhappeṭuttātirikkunnatil teṟṟeānnumilla. ennāluṁ ‎niṅṅaḷ keāḷḷakkeāṭukkakaḷ naṭattumpēāḷ ‎sākṣinirttaṇaṁ. atēāṭeāppaṁ eḻuttukāranēā ‎sākṣiyēā pīḍippikkappeṭarut. aṅṅane niṅṅaḷ ‎ceyyunnuveṅkil at adharmamāṇ. niṅṅaḷ ‎allāhuve sūkṣikkuka. allāhu niṅṅaḷkkellāṁ ‎viśadamāyi paṭhippiccutarikayāṇ. allāhu ellā ‎kāryaṅṅaḷuṁ nannāyaṟiyunnavanatre. ‎
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിശ്ചിത അവധി നിര്‍ണയിച്ച് നിങ്ങള്‍ ‎വല്ല കടമിടപാടും നടത്തുകയാണെങ്കില്‍ അത് ‎രേഖപ്പെടുത്തിവെക്കണം. എഴുതുന്നയാള്‍ ‎നിങ്ങള്‍ക്കിടയില്‍ അത് നീതിയോടെ കുറിച്ചുവെക്കട്ടെ. ‎ഒരെഴുത്തുകാരനും അല്ലാഹു അവനെ പഠിപ്പിച്ച പോലെ ‎എഴുതാന്‍ വിസമ്മതിക്കരുത്. അയാളത് ‎രേഖപ്പെടുത്തുകയും കടബാധ്യതയുള്ളവന്‍ ‎പറഞ്ഞുകൊടുക്കുകയും വേണം. അയാള്‍ അല്ലാഹുവെ ‎സൂക്ഷിക്കുകയും തന്റെ ഉത്തരവാദിത്വത്തില്‍ വീഴ്ച ‎വരുത്താതിരിക്കുകയും ചെയ്യട്ടെ. അഥവാ, കടക്കാരന്‍ ‎മൂഢനോ കാര്യശേഷി കുറഞ്ഞവനോ ‎പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ ‎അയാളുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി ‎നീതിനിഷ്ഠമായി വാചകം പറഞ്ഞുകൊടുക്കണം. ‎നിങ്ങളിലെ രണ്ടു പുരുഷന്മാരെ സാക്ഷിനിര്‍ത്തണം. ‎അഥവാ, രണ്ടു പുരുഷന്മാരില്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ‎ഒരു പുരുഷനും രണ്ട് സ്ത്രീ യും ‎സാക്ഷികളായുണ്ടാവണം. അവരില്‍ ഒരുവള്‍ക്ക് ‎പിശകുപറ്റിയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണിത്. ‎സാക്ഷികളെ വിളിച്ചാല്‍ അവരതിന് വിസമ്മതിക്കരുത്. ‎ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ ‎അവധി നിശ്ചയിച്ച് രേഖപ്പെടുത്താന്‍ വിമുഖത ‎കാണിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റം ‎നീതിനിഷ്ഠം. സാക്ഷ്യത്തിന് കൂടുതല്‍ ‎കരുത്തുനല്‍കുന്നതും നിങ്ങള്‍ക്ക് സംശയം ‎തോന്നാതിരിക്കാന്‍ ഏറ്റം പറ്റിയതും അതുതന്നെ. എന്നാല്‍ ‎നിങ്ങള്‍ റൊക്കമായി നടത്തുന്ന കച്ചവട ‎ഇടപാടുകള്‍ക്കിതു ബാധകമല്ല. അത് ‎രേഖപ്പെടുത്താതിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാലും ‎നിങ്ങള്‍ കൊള്ളക്കൊടുക്കകള്‍ നടത്തുമ്പോള്‍ ‎സാക്ഷിനിര്‍ത്തണം. അതോടൊപ്പം എഴുത്തുകാരനോ ‎സാക്ഷിയോ പീഡിപ്പിക്കപ്പെടരുത്. അങ്ങനെ നിങ്ങള്‍ ‎ചെയ്യുന്നുവെങ്കില്‍ അത് അധര്‍മമാണ്. നിങ്ങള്‍ ‎അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്കെല്ലാം ‎വിശദമായി പഠിപ്പിച്ചുതരികയാണ്. അല്ലാഹു എല്ലാ ‎കാര്യങ്ങളും നന്നായറിയുന്നവനത്രെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek