×

അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ 6:99 Malayalam translation

Quran infoMalayalamSurah Al-An‘am ⮕ (6:99) ayat 99 in Malayalam

6:99 Surah Al-An‘am ayat 99 in Malayalam (المالايا)

Quran with Malayalam translation - Surah Al-An‘am ayat 99 - الأنعَام - Page - Juz 7

﴿وَهُوَ ٱلَّذِيٓ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦ نَبَاتَ كُلِّ شَيۡءٖ فَأَخۡرَجۡنَا مِنۡهُ خَضِرٗا نُّخۡرِجُ مِنۡهُ حَبّٗا مُّتَرَاكِبٗا وَمِنَ ٱلنَّخۡلِ مِن طَلۡعِهَا قِنۡوَانٞ دَانِيَةٞ وَجَنَّٰتٖ مِّنۡ أَعۡنَابٖ وَٱلزَّيۡتُونَ وَٱلرُّمَّانَ مُشۡتَبِهٗا وَغَيۡرَ مُتَشَٰبِهٍۗ ٱنظُرُوٓاْ إِلَىٰ ثَمَرِهِۦٓ إِذَآ أَثۡمَرَ وَيَنۡعِهِۦٓۚ إِنَّ فِي ذَٰلِكُمۡ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ﴾
[الأنعَام: 99]

അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌

❮ Previous Next ❯

ترجمة: وهو الذي أنـزل من السماء ماء فأخرجنا به نبات كل شيء فأخرجنا, باللغة المالايا

﴿وهو الذي أنـزل من السماء ماء فأخرجنا به نبات كل شيء فأخرجنا﴾ [الأنعَام: 99]

Abdul Hameed Madani And Kunhi Mohammed
avanan akasatt ninn vellam cearinnutannavan. ennitt at mukhena nam ella vastukkaluteyum mulakal puratt keantuvarikayum, anantaram atil ninn paccapiticca cetikal valarttikkeant varikayum ceytu. a cetikalil ninn nam tinniniranna dhan'yam puratt varuttunnu. intappanayil ninn athava atinre kumpealayil ninn tunni nilkkunna kulakal puratt varunnu. (aprakaram tanne) muntiritteattannalum , parasparam tulyata teannunnatum, ennal orupealeyallattatumaya olivum matalavum (nam ulpadippiccu.) avayute kaykal kaycc varunnatum muppettunnatum ninnal neakku. visvasikkunna janannalkk atilellam drstantannalunt‌
Abdul Hameed Madani And Kunhi Mohammed
avanāṇ ākāśatt ninn veḷḷaṁ ceāriññutannavan. enniṭṭ at mukhēna nāṁ ellā vastukkaḷuṭeyuṁ muḷakaḷ puṟatt keāṇṭuvarikayuṁ, anantaraṁ atil ninn paccapiṭicca ceṭikaḷ vaḷarttikkeāṇṭ varikayuṁ ceytu. ā ceṭikaḷil ninn nāṁ tiṅṅiniṟañña dhān'yaṁ puṟatt varuttunnu. īntappanayil ninn athavā atinṟe kūmpēāḷayil ninn tūṅṅi nilkkunna kulakaḷ puṟatt varunnu. (aprakāraṁ tanne) muntirittēāṭṭaṅṅaḷuṁ , parasparaṁ tulyata tēānnunnatuṁ, ennāl orupēāleyallāttatumāya olīvuṁ mātaḷavuṁ (nāṁ ulpādippiccu.) avayuṭe kāykaḷ kāycc varunnatuṁ mūppettunnatuṁ niṅṅaḷ nēākkū. viśvasikkunna janaṅṅaḷkk atilellāṁ dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanan akasatt ninn vellam cearinnutannavan. ennitt at mukhena nam ella vastukkaluteyum mulakal puratt keantuvarikayum, anantaram atil ninn paccapiticca cetikal valarttikkeant varikayum ceytu. a cetikalil ninn nam tinniniranna dhan'yam puratt varuttunnu. intappanayil ninn athava atinre kumpealayil ninn tunni nilkkunna kulakal puratt varunnu. (aprakaram tanne) muntiritteattannalum , parasparam tulyata teannunnatum, ennal orupealeyallattatumaya olivum matalavum (nam ulpadippiccu.) avayute kaykal kaycc varunnatum muppettunnatum ninnal neakku. visvasikkunna janannalkk atilellam drstantannalunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanāṇ ākāśatt ninn veḷḷaṁ ceāriññutannavan. enniṭṭ at mukhēna nāṁ ellā vastukkaḷuṭeyuṁ muḷakaḷ puṟatt keāṇṭuvarikayuṁ, anantaraṁ atil ninn paccapiṭicca ceṭikaḷ vaḷarttikkeāṇṭ varikayuṁ ceytu. ā ceṭikaḷil ninn nāṁ tiṅṅiniṟañña dhān'yaṁ puṟatt varuttunnu. īntappanayil ninn athavā atinṟe kūmpēāḷayil ninn tūṅṅi nilkkunna kulakaḷ puṟatt varunnu. (aprakāraṁ tanne) muntirittēāṭṭaṅṅaḷuṁ , parasparaṁ tulyata tēānnunnatuṁ, ennāl orupēāleyallāttatumāya olīvuṁ mātaḷavuṁ (nāṁ ulpādippiccu.) avayuṭe kāykaḷ kāycc varunnatuṁ mūppettunnatuṁ niṅṅaḷ nēākkū. viśvasikkunna janaṅṅaḷkk atilellāṁ dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
avan tanneyan manattuninn vellam vilttunnat. annane atuvali nam sakala vastukkaluteyum mulakal kilirppiccu. pinne nam avayil ninn paccappulla cetikal valartti. avayil ninn itaturnna dhan'yakkatirukalum. nam intappanayute kumpealakalil tunnikkitakkunna kulakal ulpadippiccu. muntiritteattannalum olivum rum'manum untakki. oru pealeyullatum ennal vyatyastannalumayava. ava kaykkumpeal avayil kanikaluntakunnatum ava pakamakunnatum nannayi niriksikkuka. visvasikkunna janattin itilellam telivukalunt
Muhammad Karakunnu And Vanidas Elayavoor
avan tanneyāṇ mānattuninn veḷḷaṁ vīḻttunnat. aṅṅane atuvaḻi nāṁ sakala vastukkaḷuṭeyuṁ muḷakaḷ kiḷirppiccu. pinne nāṁ avayil ninn paccappuḷḷa ceṭikaḷ vaḷartti. avayil ninn iṭatūrnna dhān'yakkatirukaḷuṁ. nāṁ īntappanayuṭe kūmpēāḷakaḷil tūṅṅikkiṭakkunna kulakaḷ ulpādippiccu. muntirittēāṭṭaṅṅaḷuṁ olīvuṁ ṟum'mānuṁ uṇṭākki. oru pēāleyuḷḷatuṁ ennāl vyatyastaṅṅaḷumāyava. ava kāykkumpēāḷ avayil kanikaḷuṇṭākunnatuṁ ava pākamākunnatuṁ nannāyi nirīkṣikkuka. viśvasikkunna janattin itilellāṁ teḷivukaḷuṇṭ
Muhammad Karakunnu And Vanidas Elayavoor
അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും ഉണ്ടാക്കി. ഒരു പോലെയുള്ളതും എന്നാല്‍ വ്യത്യസ്തങ്ങളുമായവ. അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി നിരീക്ഷിക്കുക. വിശ്വസിക്കുന്ന ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek