وَاللَّيْلِ إِذَا يَغْشَىٰ (1) രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍ |
وَالنَّهَارِ إِذَا تَجَلَّىٰ (2) പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍ |
وَمَا خَلَقَ الذَّكَرَ وَالْأُنثَىٰ (3) ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം |
إِنَّ سَعْيَكُمْ لَشَتَّىٰ (4) തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു |
فَأَمَّا مَنْ أَعْطَىٰ وَاتَّقَىٰ (5) എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും |
وَصَدَّقَ بِالْحُسْنَىٰ (6) ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ |
فَسَنُيَسِّرُهُ لِلْيُسْرَىٰ (7) അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ് |
وَأَمَّا مَن بَخِلَ وَاسْتَغْنَىٰ (8) എന്നാല്‍ ആര് പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും |
وَكَذَّبَ بِالْحُسْنَىٰ (9) ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ |
فَسَنُيَسِّرُهُ لِلْعُسْرَىٰ (10) അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ് |
وَمَا يُغْنِي عَنْهُ مَالُهُ إِذَا تَرَدَّىٰ (11) അവന് നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല |
إِنَّ عَلَيْنَا لَلْهُدَىٰ (12) തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു |
وَإِنَّ لَنَا لَلْآخِرَةَ وَالْأُولَىٰ (13) തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും |
فَأَنذَرْتُكُمْ نَارًا تَلَظَّىٰ (14) അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്കിയിരിക്കുന്നു |
لَا يَصْلَاهَا إِلَّا الْأَشْقَى (15) ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല |
الَّذِي كَذَّبَ وَتَوَلَّىٰ (16) നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി) |
وَسَيُجَنَّبُهَا الْأَتْقَى (17) ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ് |
الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ (18) പരിശുദ്ധിനേടുവാനായി തന്റെ ധനം നല്കുന്ന (വ്യക്തി) |
وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ (19) പ്രത്യുപകാരം നല്കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല |
إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ (20) തന്റെ അത്യുന്നതനായ രക്ഷിതാവിന്റെ പ്രീതി തേടുക എന്നതല്ലാതെ |
وَلَسَوْفَ يَرْضَىٰ (21) വഴിയെ അവന് തൃപ്തിപ്പെടുന്നതാണ് |