وَالسَّمَاءِ وَالطَّارِقِ (1) ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം |
وَمَا أَدْرَاكَ مَا الطَّارِقُ (2) രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ |
النَّجْمُ الثَّاقِبُ (3) തുളച്ച് കയറുന്ന നക്ഷത്രമത്രെ അത് |
إِن كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ (4) തന്റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല |
فَلْيَنظُرِ الْإِنسَانُ مِمَّ خُلِقَ (5) എന്നാല്‍ മനുഷ്യന് ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് |
خُلِقَ مِن مَّاءٍ دَافِقٍ (6) തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് |
يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ (7) മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു |
إِنَّهُ عَلَىٰ رَجْعِهِ لَقَادِرٌ (8) അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന് (അല്ലാഹു) കഴിവുള്ളവനാകുന്നു |
يَوْمَ تُبْلَى السَّرَائِرُ (9) രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം |
فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ (10) അപ്പോള്‍ അവന് (മനുഷ്യന്) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല |
وَالسَّمَاءِ ذَاتِ الرَّجْعِ (11) ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും |
وَالْأَرْضِ ذَاتِ الصَّدْعِ (12) സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം |
إِنَّهُ لَقَوْلٌ فَصْلٌ (13) തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു |
وَمَا هُوَ بِالْهَزْلِ (14) ഇതു തമാശയല്ല |
إِنَّهُمْ يَكِيدُونَ كَيْدًا (15) തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും |
وَأَكِيدُ كَيْدًا (16) ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും |
فَمَهِّلِ الْكَافِرِينَ أَمْهِلْهُمْ رُوَيْدًا (17) ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്പസമയത്തേക്ക് അവര്‍ക്ക് താമസം നല്കിയേക്കുക |