وَالسَّمَاءِ ذَاتِ الْبُرُوجِ (1) നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം |
وَالْيَوْمِ الْمَوْعُودِ (2) വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം |
وَشَاهِدٍ وَمَشْهُودٍ (3) സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം |
قُتِلَ أَصْحَابُ الْأُخْدُودِ (4) ആ കിടങ്ങിന്റെ ആള്ക്കാര് നശിച്ചു പോകട്ടെ |
النَّارِ ذَاتِ الْوَقُودِ (5) അതായത് വിറകു നിറച്ച തീയുടെ ആള്ക്കാര് |
إِذْ هُمْ عَلَيْهَا قُعُودٌ (6) അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം |
وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ (7) സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്സാക്ഷികളായിരുന്നു |
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ (8) പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്ദ്ദകര്) ചുമത്തിയ കുറ്റം |
الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ (9) ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു |
إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ (10) സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട് |
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ (11) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്; തീര്‍ച്ച. അതത്രെ വലിയ വിജയം |
إِنَّ بَطْشَ رَبِّكَ لَشَدِيدٌ (12) തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു |
إِنَّهُ هُوَ يُبْدِئُ وَيُعِيدُ (13) തീര്‍ച്ചയായും അവന് തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും |
وَهُوَ الْغَفُورُ الْوَدُودُ (14) അവന് ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും |
ذُو الْعَرْشِ الْمَجِيدُ (15) സിംഹാസനത്തിന്റെ ഉടമയും, മഹത്വമുള്ളവനും |
فَعَّالٌ لِّمَا يُرِيدُ (16) താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ് |
هَلْ أَتَاكَ حَدِيثُ الْجُنُودِ (17) ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ |
فِرْعَوْنَ وَثَمُودَ (18) അഥവാ ഫിര്‍ഔന്റെയും ഥമൂദിന്റെയും (വര്‍ത്തമാനം) |
بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ (19) അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത് |
وَاللَّهُ مِن وَرَائِهِم مُّحِيطٌ (20) അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു |
بَلْ هُوَ قُرْآنٌ مَّجِيدٌ (21) അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു |
فِي لَوْحٍ مَّحْفُوظٍ (22) സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത് |