اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (1) സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക |
خَلَقَ الْإِنسَانَ مِنْ عَلَقٍ (2) മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു |
اقْرَأْ وَرَبُّكَ الْأَكْرَمُ (3) നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു |
الَّذِي عَلَّمَ بِالْقَلَمِ (4) പേന കൊണ്ട് പഠിപ്പിച്ചവന് |
عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ (5) മനുഷ്യന് അറിയാത്തത് അവന് പഠിപ്പിച്ചിരിക്കുന്നു |
كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ (6) നിസ്സംശയം മനുഷ്യന് ധിക്കാരിയായി തീരുന്നു |
أَن رَّآهُ اسْتَغْنَىٰ (7) തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍ |
إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ (8) തീര്‍ച്ചയായും നിന്റെ രക്ഷിതാവിലേക്കാണ് മടക്കം |
أَرَأَيْتَ الَّذِي يَنْهَىٰ (9) വിലക്കുന്നവനെ നീ കണ്ടുവോ |
عَبْدًا إِذَا صَلَّىٰ (10) ഒരു അടിയനെ, അവന് നമസ്കരിച്ചാല്‍ |
أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ (11) അദ്ദേഹം സന്മാര്ഗത്തിലാണെങ്കില് , (ആ വിലക്കുന്നവന്റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ |
أَوْ أَمَرَ بِالتَّقْوَىٰ (12) അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍ |
أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ (13) അവന് (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ |
أَلَمْ يَعْلَم بِأَنَّ اللَّهَ يَرَىٰ (14) അവന് മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന് |
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ (15) നിസ്സംശയം. അവന് വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും |
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ (16) കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ |
فَلْيَدْعُ نَادِيَهُ (17) എന്നിട്ട് അവന് അവന്റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ |
سَنَدْعُ الزَّبَانِيَةَ (18) നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം |
كَلَّا لَا تُطِعْهُ وَاسْجُدْ وَاقْتَرِب ۩ (19) നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക |